സാന്ത്വന സഹായ പദ്ധതിക്ക് തുടക്കം

സാന്ത്വന സഹായ പദ്ധതിക്ക് തുടക്കം PYR Santhuanam സൗജന്യ മരുന്നുവിതരണം ഡോ. എം. രാജേഷിന് മരുന്ന് കൈമാറി ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: നഗരസഭയുടെ സാന്ത്വന സഹായ പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. വൃക്കരോഗം ഉൾപ്പെടെ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന പദ്ധതിയാണിത്​. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഒന്നാം ഘട്ടത്തിൽ അഞ്ചുലക്ഷം രൂപയുടെ മരുന്ന് നഗരസഭ ചെയർമാൻ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷിന് കൈമാറി. നഗരസഭ ആരോഗ്യ വിഭാഗം സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സഞ്ജീവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.