കടന്നപ്പള്ളിയിൽ നിയന്ത്രണം കർശനമാക്കും

കടന്നപ്പള്ളിയിൽ നിയന്ത്രണം കർശനമാക്കും പയ്യന്നൂർ: കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പഞ്ചായത്തുതല മാനേജിങ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇതുപ്രകാരം വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തട്ടുകടകളിലും അഞ്ചുപേരിൽ കൂടുതൽ ഒരുസമയത്ത് കൂടിനിൽക്കരുത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. രാവിലെ ആറ് മുതൽ വൈകീട്ട്​ ആറുവരെ മാത്രം കടകൾക്ക്​ തുറക്കാം. ഹോട്ടലുകളിൽ നിന്ന് നാലിനുശേഷം ഭക്ഷണസാധനങ്ങൾ പാർസൽ മാത്രം. ഉടമകൾക്കാണ് നിയന്ത്രണം ഉറപ്പുവരുത്തേണ്ടതി​ൻെറ പൂർണ ഉത്തരവാദിത്തമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ചകളിലെ സമ്പൂർണ അടച്ചിടൽ തുടരും. വയോജനങ്ങളും കുട്ടികളും കഴിയുന്നതും യാത്ര ഒഴിവാക്കണം. ആശുപത്രി സന്ദർശനവും ബന്ധുവീടുകളിൽ സന്ദർശനവും കഴിവതും ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.