കടന്നപ്പള്ളിയിൽ നിയന്ത്രണം കർശനമാക്കും പയ്യന്നൂർ: കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പഞ്ചായത്തുതല മാനേജിങ് കമ്മിറ്റിയുടേതാണ് തീരുമാനം. ഇതുപ്രകാരം വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തട്ടുകടകളിലും അഞ്ചുപേരിൽ കൂടുതൽ ഒരുസമയത്ത് കൂടിനിൽക്കരുത്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ മാത്രം കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് നാലിനുശേഷം ഭക്ഷണസാധനങ്ങൾ പാർസൽ മാത്രം. ഉടമകൾക്കാണ് നിയന്ത്രണം ഉറപ്പുവരുത്തേണ്ടതിൻെറ പൂർണ ഉത്തരവാദിത്തമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ചകളിലെ സമ്പൂർണ അടച്ചിടൽ തുടരും. വയോജനങ്ങളും കുട്ടികളും കഴിയുന്നതും യാത്ര ഒഴിവാക്കണം. ആശുപത്രി സന്ദർശനവും ബന്ധുവീടുകളിൽ സന്ദർശനവും കഴിവതും ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 2020-10-14T05:28:20+05:30കടന്നപ്പള്ളിയിൽ നിയന്ത്രണം കർശനമാക്കും
text_fieldsNext Story