കൃഷ്ണ കാമോദി​െൻറ സുഗന്ധത്തിൽ മുതുകുടയിലെ കിഴക്കെ പാടം

കൃഷ്ണ കാമോദി​ൻെറ സുഗന്ധത്തിൽ മുതുകുടയിലെ കിഴക്കെ പാടംപടം - TLP - Krishna Nellu കൃഷ്ണ കാമോദ് എന്ന അപൂർവയിനം നെല്ല് പരിചരിക്കുന്ന മുതുകുടയിലെ പുതിയ പുരയിൽ കുഞ്ഞിരാമൻതളിപ്പറമ്പ്: കൃഷ്ണ കാമോദ് എന്ന അപൂർവയിനം നെല്ലി​ൻെറ സുഗന്ധം പരക്കുകയാണ് പട്ടുവം മുതുകുടയിലെ കിഴക്കെ പാടം. പുതിയപുരയിൽ കുഞ്ഞിരാമൻ എന്ന കർഷകനാണ് ഗുജറാത്ത് ബസുമതി എന്ന് വിശേഷണമുള്ള കൃഷ്ണ കാമോദ് കണ്ണൂർ ജില്ലയിലും കൃഷി ചെയ്തുതുടങ്ങിയത്. ഔഷധ ഗുണമുള്ള ഈയിനം നെല്ല് ഗുജറാത്തിലും ഒഡിഷയിലും അപൂർവമായി മാത്രമേ കൃഷി ചെയ്യാറുള്ളൂ. കതിരണിയുമ്പോൾ വയലറ്റ് നിറത്തിലാണ് കൃഷ്ണ കാമോദ് ഇനത്തിൽപെട്ട നെല്ല് കാണപ്പെടുന്നത്. അത് പിന്നീട് പതിയെ കറുപ്പ് നിറത്തിലേക്ക് മാറും. ഔഷധ ഗുണവും രുചിയുമുള്ള ഇതി​ൻെറ അരിക്ക് വെള്ളനിറം തന്നെയാണ്. വയനാട്ടിൽനിന്ന്​ ഒരു കിലോ വിത്തിന് 450 രൂപ നൽകിയാണ് തപാൽ വഴി എത്തിച്ചത്. പ്രവാസിയും പാരാലീഗൽ വളൻറിയറുമായ കുഞ്ഞിരാമൻ മൂന്നുവർഷം മുമ്പാണ് ആദ്യമായി കൃഷ്ണ കാമോദ് കൃഷിയിറക്കിയത്. വിത്തുമുളച്ച്​ ഞാർ പറിച്ചുനടുന്ന സമയത്തുതന്നെ പാടത്ത് സുഗന്ധം പരക്കുമെന്നതാണ് ഇതി​ൻെറ പ്രത്യേകത. പായസത്തിൽ ചേർത്താൽ കൊഴുപ്പും രുചിയും കൂടുമെന്നതിനാൽ കൃഷ്ണ കാമോദിന് ഇന്ന് കേരളത്തിലും ആവശ്യക്കാരേറെയാണ്. വയനാട്ടിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഈ നെല്ലിനം കൊണ്ടുപോകുന്നുണ്ട്. നെല്ലി​ൻെറ ശ്യാമവർണമാണ് കൃഷ്ണ കാമോദ് എന്ന പേരിന് കാരണമെന്നും പറയപ്പെടുന്നു. മറ്റു നെൽചെടികളെ അപേക്ഷിച്ച് കൃഷ്ണ കാമോദി​ൻെറ ഉയരം കൂടുതലാണ്. ഒരാളുടെ പൊക്കത്തിൽ വരെയാണ് വളരുന്നത്. വിളവെടുപ്പിന് 150 ദിവസം വേണം. ജൈവവളം മാത്രം ഉപയോഗിച്ച് 16 സൻെറിലാണ് കുഞ്ഞിരാമൻ കൃഷി ചെയ്യുന്നത്. കൃഷ്ണ കാമോദ് വ്യാപിപ്പിക്കാൻ ഇദ്ദേഹം സുഹൃത്തുക്കൾക്കുൾപ്പെടെ സൗജന്യമായി വിത്തു നൽകിയെങ്കിലും വിളവ് ലഭിക്കാൻ അഞ്ചുമാസത്തോളം കാത്തിരിക്കണമെന്നതിനാൽ ആരും കൃഷി ചെയ്യാൻ മുന്നോട്ടുവന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.