യു.ഡി.എഫ് ധർണ

യു.ഡി.എഫ് ധർണ പടം...... tly udf ponyam പൊന്ന്യം സ്രാമ്പിയിൽ യു.ഡി.എഫ് ധർണ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്യുന്നുകതിരൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കതിരൂർ പഞ്ചായത്ത് യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കതിരൂർ വില്ലേജ് ഓഫിസിന് മുന്നിൽ മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. ഒ. ഹരിദാസ് അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എൻ. ഹരീന്ദ്രൻ, കാരായി ദിനേശൻ എന്നിവർ നേതൃത്വം നൽകി. വേറ്റുമ്മലിൽ എ. പ്രേമരാജൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. കെ. ലതിക അധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ, പി. സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. നാലാംമൈലിൽ എ.ഐ.യു.ഡബ്ല്യു.സി തലശ്ശേരി താലൂക്ക് പ്രസിഡൻറ് വി.പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ടി.വി. ശിവദാസ് ബാബു, മണിയമ്പത്ത് രവി, തുണ്ടിയിൽ ബാബു, ഇ. അനുപമ എന്നിവർ നേതൃത്വം നൽകി. പൊന്ന്യം സ്രാമ്പിയിൽ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. എ.വി. രാമദാസ് അധ്യക്ഷത വഹിച്ചു. കെ.എം. രാജേഷ്, വി.പി. നിഷാന്ത്, എൻ. ഭരതൻ, ദാവൂദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.