കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിന് മാലിന്യ സംസ്കരണ പ്ലാൻറ് സമർപ്പിച്ചു

കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിന് മാലിന്യ സംസ്കരണ പ്ലാൻറ് സമർപ്പിച്ചുikr malinya plant ulkadanam കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച മാലിന്യ സംസ്കരണ പ്ലാൻറ്​​ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നൗഫൽ ഉദ്ഘാടനം ചെയ്യുന്നുഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്തി ൻെറ കീഴിലുള്ള കൂടാളി കുടുംബാരോഗ്യ കേന്ദ്രത്തിന് ശാസ്ത്രീയവും ലളിതവുമായ മാലിന്യ സംസ്കരണ പ്ലാൻറ്​ സമർപ്പിച്ചു. ഒരു ദിവസം ആരോഗ്യ കേന്ദ്രത്തിലുണ്ടാവുന്ന അഞ്ച് കിലോഗ്രാം മാലിന്യം സംസ്കരിക്കാൻ പറ്റുന്ന പ്ലാൻറാണ് ഒരുക്കിയത്. പ്രമുഖ മാലിന്യ സംസ്കരണ പ്ലാൻറ്​ നിർമാതാക്കളായ ഗ്രീൻ ഓക്സി ഗാർഡ് കണ്ണൂരി ൻെറ നേതൃത്വത്തിൽ സ്ഥാപന ഉടമ രതീഷ് കൂടാളി സൗജന്യമായാണ് പ്ലാൻറ്​ നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. നൗഫൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം. ഷൈന അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. പ്രീഷ ബാലൻ, ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.പി. പ്രേമരാജൻ, പഞ്ചായത്ത് മെംബർ സി. രാഘവൻ എന്നിവർ സംസാരിച്ചു. രതീഷ് കൂടാളി പ്രവർത്തനം വിശദീകരിച്ചു. ഹെൽത്ത് ഇൻസ്െപക്ടർ രജിത്ത് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്​െപക്ടർ സത്യൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.