സത്യഗ്രഹം സമരം

സത്യഗ്രഹം സമരംമട്ടന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതികളെ അറസ്​റ്റ്​ ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സത്യഗ്രഹം സമരം നടത്തി.മട്ടന്നൂരില്‍ ബസ് സ്​റ്റാൻഡ്​ പരിസരത്ത് നടന്ന സത്യഗ്രഹം കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ടി.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ഷംസുദ്ദീന്‍, സുരേഷ് മാവില, വി. മോഹനന്‍, കെ. ഗോവിന്ദന്‍, എ.കെ. രാജേഷ്, കെ.വി. ജയചന്ദ്രന്‍, കെ. മനീഷ്, പി.വി. ധനലക്ഷ്മി, ലത്തീഫ് ശിവപുരം എന്നിവര്‍ സംസാരിച്ചു.MTR-UDF SATHYAGRAHAMയു.ഡി.എഫ് സത്യഗ്രഹം മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നുപൂട്ട് തകര്‍ത്ത നിലയിൽമട്ടന്നൂര്‍: മരുതായി പുതിയ ഭഗവതി ക്ഷേത്ര സമിതിയുടെ ഭാണ്ഡാരത്തി​ൻെറ പൂട്ട് തകര്‍ത്ത നിലയില്‍. ക്ഷേത്രത്തി​ൻെറ മുന്നിലായി റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരത്തി​ൻെറ പൂട്ടാണ് തകര്‍ത്തത്. രണ്ടു പൂട്ടുകള്‍ ഉള്ളതില്‍ ഒന്ന് പൊളിച്ചിട്ടുണ്ടെങ്കിലും രണ്ടാമത്തെ പൂട്ട് പൊട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പൂട്ട് പൊളിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മട്ടന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പരിശോധന നടത്തി.MTR-MOSHANAM MARUTHAYIപുതിയ ഭഗവതി ക്ഷേത്ര പരിസരത്ത്​ പൊലീസ് പരിശോധന നടത്തുന്നുവാഹനങ്ങള്‍ക്ക് പിഴ ഈടാക്കിമട്ടന്നൂര്‍: തലശ്ശേരി വളവുപാറ റോഡ് നിര്‍മാണത്തിന് പ്രയാസമുണ്ടാക്കുന്ന രീതിയിലും റോഡി​ൻെറ ഒരുവശത്തെ ടാര്‍ ചെയ്ത ഭാഗത്തും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കി.കഴിഞ്ഞ ദിവസം വാഹനം പൊലീസ് സ്​റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചയും പാര്‍ക്ക്​ ചെയ്​തതിനെ തുടർന്നാണ്​ നടപടി. വാഹന പാര്‍ക്കിങ്​ കാരണം റോഡ്​ പ്രവൃത്തിക്ക്​ തടസ്സമുണ്ടാക്കുന്നുവെന്നാണ് കരാറുകാരുടെ വാദം. ഈ സാഹചര്യത്തിലാണ് അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടിയുമായി സി.ഐ പി.ആര്‍. മനോജ്, എസ്.ഐ കെ. വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് കുരുക്കിന് പ്രധാന കാരണം. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തി​ൻെറ ഫോട്ടോ അയച്ചാല്‍ പിഴ ഈടാക്കുമെന്ന് സി.ഐ അറിയിച്ചു. തിങ്കളാഴ്ച പത്തിലേറെ വാഹനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്.mtr-traficറോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം പൊലീസ് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.