ഇൗ മണ്ണിൽ ഇവർ 'പൊന്ന്​' വിളയിക്കുകയാണ്

ഇൗ മണ്ണിൽ ഇവർ 'പൊന്ന്​' വിളയിക്കുകയാണ്​kel small krishi ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ചെറുധാന്യ കൃഷിയിടം സന്ദർശിച്ച പഞ്ചായത്ത് അധികൃതർ കർഷകർക്കൊപ്പംകൊയ്ത്തൊഴിഞ്ഞ സ്ഥലത്താണ് ചെറുധാന്യ കൃഷിയും എള്ളുകൃഷിയും വ്യാപിപ്പിക്കുന്നത്കേളകം: ചാമയും തിനയും മുത്താറിയും പിന്നെ എള്ളും ഇനി ആറളത്തും വിളയും. അന്യംനിന്നുപോയ ഈ വിളകൾ ആറളം ഫാം പുനരധിവാസ മേഖലയിലെ തോട്ടങ്ങളിലൂടെ തിരിച്ചു കൊണ്ടുവരുന്നതിന് പദ്ധതിയുമായി ആറളം കൃഷിഭവനും പഞ്ചായത്തും നടപടികൾ തുടങ്ങി. ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ചാമയും തിനയും മുത്താറിയുമെല്ലാം കൃഷി ചെയ്തിരുന്നു. അന്നു നമ്മുടെ ആഹാരക്രമത്തിൽ പ്രധാന സ്ഥാനവുമുണ്ടായിരുന്ന വിളകളായിരുന്നു ഇവ. എന്നാൽ, ബിസ്കറ്റ്, പാസ്ത, മൾട്ടി ഗ്രെയ്ൻ ആട്ട എന്നീ രൂപങ്ങളിൽ ഇവ വീണ്ടും വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. പണ്ടുകാലങ്ങളിൽ ക്ഷാമകാലത്തേക്ക് കരുതിവെച്ചിരുന്ന ഈ ഇനങ്ങളും എണ്ണക്കുരുവിളയായ എള്ള് തുടങ്ങിയവയുടെയും കൃഷിക്കൊരുങ്ങുകയാണ് ആറളം പഞ്ചായത്തും കൃഷിഭവനും. മനുഷ്യർ ഭക്ഷണത്തിനുവേണ്ടി ആദ്യമായി ഉപയോഗിച്ച വിളകളായിരുന്നു ചെറുധാന്യങ്ങൾ. നിലവിൽ പാലക്കാട് അഗളിയിലാണ് കൂടുതൽ പ്രദേശത്ത് ഇവ കൃഷി ചെയ്തുവരുന്നത്. വെള്ളവും വളക്കൂറും കുറവുള്ള മണ്ണിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയാണ് ചെറുധാന്യങ്ങൾ. വിളവെടുത്ത ഉൽപന്നങ്ങൾ കൂടുതൽ കാലം സൂക്ഷിക്കാനും കഴിയും. ആദിവാസികൾ പരമ്പരാഗതമായി ചെയ്തുവരുന്ന ഈ വിളകൾ ആറളം പുനരധിവാസ മേഖലയിൽ വ്യാപിപ്പിക്കാനാണ് കൃഷിഭവ​ൻെറ തീരുമാനം. അതോടുകൂടി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് വന്യജീവികളുടെ ആക്രമണം തടയാനും അതുവഴി പരമ്പരാഗത ചെറുധാന്യങ്ങളെ തിരിച്ചുകൊണ്ടുവരാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആറളം കാർഷിക കർമസേനയുടെ നേതൃത്വത്തിലാണ് നിലമൊരുക്കി വിത്തിട്ടു നൽകുന്നത്. ആറളം പഞ്ചായത്തിൽ 30 ഹെക്ടർ സ്ഥലത്താണ് ചെറുധാന്യങ്ങളും എള്ളും കൃഷി ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. കൂലി​െചലവ് സബ്സിഡിക്കായി ആറളം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും തുക അനുവദിച്ചിട്ടുണ്ട്. ചെറുധാന്യങ്ങളുടെ വിത്ത് പാലക്കാട് നാഷനൽ സീഡ് അതോറിറ്റിയിൽനിന്നാണ് എത്തിച്ചത്.വിളവെടുത്ത ധാന്യങ്ങൾ ആറളം ഫാം ബ്രാൻഡ് ഉൽപന്നങ്ങളായി വിപണിയിലെത്തിക്കാനാണ് കൃഷിഭവ​ൻെറ തീരുമാനം. ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കരപ്രദേശത്ത് കരനെൽകൃഷി ചെയ്തത് ആറളം ഗ്രാമപഞ്ചായത്തായിരുന്നു. 130 ഹെക്ടർ സ്ഥലത്താണ് കരനെൽകൃഷി ചെയ്ത് വിളവെടുത്തത്. കരനെൽകൃഷി ചെയ്ത് കൊയ്​​െത്താഴിഞ്ഞ സ്ഥലത്താണ് ചെറുധാന്യ കൃഷിയും എള്ളുകൃഷിയും വ്യാപിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.