കണ്ണൂർ: ഹാഥറസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ഭാരവാഹികളും സത്യഗ്രഹം നടത്തി. തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ച 12 വരെ ഡി.സി.സി ഓഫിസിലായിരുന്നു സത്യഗ്രഹം. സമരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് എം.എൽ.എ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, സെക്രട്ടറിമാരായ എം.പി. മുരളി, ഡോ. കെ.വി. ഫിലോമിന തുടങ്ങിയവർ നേതൃത്വം നൽകി. പടം mustttt whatsup
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.