കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ മുന്നിൽ നിർത്തി സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്ന് കോർപറേഷൻ കോൺഗ്രസ് പാർലമൻെററി പാർട്ടി നേതാവ് അഡ്വ. ടി.ഒ.മോഹനൻ. ഭരണമില്ലായ്മയും ദുർഭരണവും കൊണ്ട് വികസനം മുരടിച്ച കണ്ണൂർ കോർപറേഷനുണ്ടായ ശാപമോക്ഷമാണ് കോർപറേഷനിലെ ഭരണമാറ്റം. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ കോർപറേഷൻ അവഗണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം എൽ.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നു. കോർപറേഷൻ ഭരണസമിതി മന്ത്രിയെയോ സർക്കാർ സംവിധാനത്തെയോ അവഗണിച്ചിട്ടില്ല. മറിച്ച് സർക്കാറും കണ്ണൂർ മണ്ഡലം എം.എൽ.എയായ മന്ത്രിയും കോർപറേഷനെയും മേയറെയും അവഗണിക്കുകയാണ്. സമീപ ദിവസങ്ങളിൽ നടന്ന പല പരിപാടികളും കോർപറേഷനെയോ മേയറെയോ അറിയിക്കാതെ സി.പി.എം കൗൺസിലർമാരുടെ ഡിവിഷനുകളിൽ മന്ത്രി നേരിട്ട് നടത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.