പഞ്ചായത്ത് വിഭജനമില്ല: മലയോര വികസന സ്വപ്നം പൊലിഞ്ഞു

ആലക്കോട്: അമ്പതിനായിരത്തോളം ജനസംഖ്യയുള്ളതും 21 വാർഡുകൾ ഉള്ളതുമായ ആലക്കോട് പഞ്ചായത്ത് ഈ സർക്കാറി​ൻെറ കാലത്തും വിഭജിക്കില്ലെന്ന് ഉറപ്പായി. ആലക്കോട് പഞ്ചായത്ത് വിഭജിച്ച് പുതിയ രണ്ട് പഞ്ചായത്തുകൾ നിലവിൽ വരുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്. 15 വർഷമായി ഉന്നയിക്കുന്ന ആവശ്യത്തിന് സംസ്ഥാനത്തി​ൻെറ സാമ്പത്തിക പ്രതിസന്ധിയും മഹാപ്രളയവും കോവിഡ് മഹാമാരിയുമാണ് തിരിച്ചടിയായത്. ആലക്കോട് പഞ്ചായത്ത്​ വൈതൽമലയുടെ അടിവാരമായ മഞ്ഞപ്പല്ല് മുതൽ ചെറുപുഴ പഞ്ചായത്തി​ൻെറ അതിർത്തിയായ കൂടപ്രം വാർഡ് വരെ 24 കിലോമീറ്റർ വരും. പഞ്ചായത്തിനെ വിഭജിച്ച് തേർത്തല്ലി ആസ്​ഥാനമായി പുതിയ പഞ്ചായത്ത് അനുവദിക്കണമെന്നാണ് ആവശ്യം. രയരോം പുഴ അതിർത്തി നിശ്ചയിച്ച് നിലവിലുള്ള 10 വാർഡുകൾ ഉൾപ്പെടുത്തി തേർത്തല്ലി പഞ്ചായത്ത് രൂപവത്​കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.