പയ്യന്നൂരിൽ തീരദേശ റോഡ്​ പ്രവൃത്തികൾക്ക് ഭരണാനുമതി

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിൽ രണ്ട് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് മത്സ്യബന്ധന വകുപ്പിൽ നിന്ന്​ 182 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. നീലകരച്ചാൽ - ചെരിച്ചൽ -ചിറ്റടി റോഡ് (122 ലക്ഷം), മൊട്ടക്കുന്ന് അമ്പലം റോഡ് (60 ലക്ഷം) എന്നിവക്കാണ്​ ഭരണാനുമതിയായത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് എം.എൽ.എ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.