കൃഷിസംരക്ഷണ വാരാചരണവുമായി കർഷകർ

കേളകം: വന്യജീവി വാരാഘോഷത്തിനു ബദലായി രംഗത്ത്. വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ടുമുതൽ എട്ടു വരെയാണ്. ഒക്ടോബർ അഞ്ചുമുതൽ 12 വരെയാണ് വന്യമൃഗശല്യത്തിനെതിരെ പൊതുജന അവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കിഫയുടെ (കേരള ഇൻഡിപെൻഡൻറ്​ ഫാർമേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ കർഷകർ വാരാഘോഷം നടത്തുന്നത്. കാട്ടുപന്നി, കാട്ടാന, കുരങ്ങ് തുടങ്ങിയവയുടെ ശല്യംമൂലം കൃഷി നടത്താനാവാത്ത കർഷകരുടെ പരാതികൾ ചെവിക്കൊള്ളാതിരിക്കുകയും വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നൽകേണ്ട നഷ്​ടപരിഹാരം നൽകാതിരിക്കുകയും ചെയ്യുന്ന വനംവകുപ്പ് നടപടികൾക്കെതിരെ പ്രതിഷേധിക്കുകയുമാണ് ലക്ഷ്യം. വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. വന്യജീവികൾ കാരണം കർഷകർ കണ്ണീരു കുടിക്കുമ്പോൾ വാരാഘോഷം നടത്തുന്ന വനംവകുപ്പിനെതിരെ ബോധവത്​കരണം നടത്തുക എന്നതാണ് കൃഷിസംരക്ഷണ വാരാചരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഫ പ്രസിഡൻറ്​ അലക്സ് ഒഴുകയിൽ പറഞ്ഞു. വാരാചരണത്തി​ൻെറ ഭാഗമായി മത്സരങ്ങളും വെബിനാറും ആവിഷ്കരിച്ചിട്ടുണ്ട്. കർഷകർക്ക് സ്വീകരിക്കാവുന്ന നിയമ നടപടികളെക്കുറിച്ച് അവബോധം നൽകുന്ന വെബിനാർ ഈയാഴ്ച നടക്കും. മുതിർന്നവർക്ക് ഫോട്ടോഗ്രഫി മത്സരവും കുട്ടികൾക്ക് (10-18 വയസ്സ്​) ചിത്രരചന, കാർട്ടൂൺ, മലയാളം ഉപന്യാസം മത്സരങ്ങളും നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. കൃഷിയും വന്യമൃഗശല്യവും എന്നതാണ് വിഷയം. സൃഷ്​ടികൾ emailkifa@gmail.com എന്ന ഇ-മെയിലിലേക്കോ 9778193860 എന്ന വാട്സ്​ആപ് നമ്പറിലേക്കോ അയക്കണം. ഒക്ടോബർ 11 വരെ മത്സരത്തിൽ പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.