കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

പയ്യന്നൂർ: കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ പറവൂർ പൊന്നിച്ചേരിയിലെ വീനിഷി​ൻെറ പോത്താണ് കിണറ്റിൽ വിണത്. വിവരം അറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനാംഗം സുധിൻ കിണറ്റിൽ ഇറങ്ങി ഹോസ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോത്തിനെ പുറത്തെടുത്തത്. സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ കെ.വി. സഹദേവൻ രക്ഷാപ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. ഓഫിസർമാരായ കെ.വി. പ്രകാശൻ, അഖിൽ, ഡ്രൈവർ പി.വി. ലതേഷ്, ഹോം ഗാർഡ് ശ്രീനിവാസൻ പിള്ള എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.