സ്​ഥലം എം.എൽ.എയായ മന്ത്രിയെ ചടങ്ങുകളിൽനിന്ന്​ ഒഴിവാക്കുന്നതായി എൽ.ഡി.എഫ്​

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ ഉദ്​ഘാടന പരിപാടികളിൽനിന്ന്​ സ്​ഥലം എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ ​ ബോധപൂർവം ഒഴിവാക്കുന്നതായി എൽ.ഡി.എഫ്​ ആ​േരാപണം. എൽ.ഡി.എഫ്​ തുടക്കം കുറിച്ച വികസന പദ്ധതികൾ ഒാരോന്നായി പൂർത്തിയാക്കിയാണ്​ യു.ഡി.എഫ്​ ഉദ്​ഘാടനം നിർവഹിക്കുന്നത്​. തങ്ങളുടെ കുത്തകയായിരുന്ന കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് ജയിച്ചു എന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കാൻ യു.ഡി.എഫിനാവുന്നില്ല എന്നതി‍ൻെറ തെളിവാണ് ഈ അയിത്തം കൽപിക്കലെന്ന്​ കണ്ണൂർ മണ്ഡലം എൽ.ഡി.എഫ്​ കൺവീനർ എൻ. ചന്ദ്രൻ പ്രസ്​താവനയിൽ പറഞ്ഞു. ഏറ്റവും ഒടുവിലായി നവീകരിച്ച ശ്രീനാരായണ പാർക്കി‍ൻെറ ഉദ്​ഘാടന ചടങ്ങിലും മന്ത്രിയെ അകറ്റിനിർത്തിയതായും അദ്ദേഹം പറഞ്ഞു. കോർപറേഷൻ എൽ.ഡി.എഫ് ഭരിക്കുന്ന ഘട്ടത്തിലാണ് പദ്ധതി ആവിഷ്കരിച്ചതും പ്രവൃത്തി തുടങ്ങിയതും. അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം നടന്നത്. 80 ശതമാനവും കേന്ദ്ര - സംസ്​ഥാന ഫണ്ടാണ്. അതുകൊണ്ട്​ സ്​ഥലം എം.എൽ.എയുടെ സാന്നിധ്യം നിർബന്ധമാണ് -അദ്ദേഹം പഞ്ഞു. കണ്ണൂർ കോർപറേഷൻ ഭരണം യു.ഡി.എഫ്​ സ്വകാര്യ സ്വത്ത് പോലെയാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ എൽ.ഡി.എഫ്​ പാർലമൻെററി പാർട്ടി സെക്രട്ടറി എൻ. ബാലകൃഷ്ണൻ മാസ്​റ്റർ ആരോപിച്ചു. വിമത കൗൺസിലറുടെ കൂറുമാറ്റത്തോടെ അധികാരത്തിൽ വന്ന യു.ഡി.എഫ്​ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ്​ പ്രവർത്തിക്കുന്നത്. 27 എൽ.ഡി.എഫ്​ കൗൺസിലർമാരെ അവഗണിച്ച് കക്ഷി നേതാക്കളോടുപോലും കൂടിയാലോചിക്കാതെയാണ് ഭരണം മുന്നോട്ടുപോകുന്നത്. എസ്​.എൻ. പാർക്ക് ഉദ്​ഘാടന വേളയിൽ സ്ഥലം എം.എൽ.എ, എൽ.ഡി.എഫ്​ കക്ഷി നേതാക്കൾ എന്നിവരെ ഒഴിവാക്കി യു.ഡി.എഫ്​ പരിപാടിയാക്കി മാറ്റിയെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.