വോട്ട്​ ചേർക്കൽ: ബി.ജെ.പി ജില്ല പ്രസിഡൻറ്​​ പഞ്ചായത്ത്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി പരാതി

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വോട്ട്‌ ചേർപ്പിക്കാൻ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡൻറ് എൻ. ഹരിദാസും സംഘവും ഒാഫിസിലത്തെിയതായി പരാതി. 12 അംഗ സംഘത്തെയും കൂട്ടി അവധി ദിവസമായ ശനിയാഴ്ച ജില്ല പ്രസിഡൻറും സംഘവും പഞ്ചായത്ത്​ ഒഫിസിൽ എത്തി ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതി. കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ ശനിയാഴ്‌ച പകൽ 12.30ഓടെയാണ്‌ ഓഫിസിൽ അതിക്രമിച്ചുകയറിയത്‌. പ്രസിദ്ധീകരിച്ച കരട്‌ വോട്ടർ പട്ടിക വ്യാഴാഴ്​ച എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും നൽകിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ അത്‌ വാങ്ങി. വോട്ടർപട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ നിയമാനുസൃതം ആർക്കും പരാതി നൽകാമെന്നും അറിയിച്ചു. എന്നാൽ, കരട്‌ വോട്ടർപട്ടിക വാങ്ങാതെയാണ്‌ ഓഫിസിൽ അതിക്രമിച്ച് കയറിയുള്ള വിരട്ടലെന്ന്​ ന്യൂമാഹി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അടിയന്തര പ്രാധാന്യമുള്ള ചില ജോലികൾ നിർവഹിക്കാനാണ്‌ അവധി ദിവസമായിട്ടും ഓഫിസിലെത്തിയതെന്ന് സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.