ഇരിക്കൂർ ഇനി ശുചിത്വ ബ്ലോക്ക്

ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിനെ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിത കേരളം, ശുചിത്വ മിഷൻ എന്നിവ തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നേട്ടം കൈവരിച്ചത്. മികച്ച ഹരിത കർമസേന പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് അനുമോദനവും ബ്ലോക്ക് ആർ.ആർ.എഫ് ഹരിതസേന അംഗങ്ങളെ അനുമോദിക്കലും ബ്ലോക്ക് പഞ്ചായത്ത് നീർത്തട മാസ്​റ്റർ പ്ലാൻ പ്രസിദ്ധീകരിക്കലും ചടങ്ങിൽ നടന്നു. ശുചിത്വ പദവി പ്രഖ്യാപനം ബ്ലോക്ക് പ്രസിഡൻറ്​ ടി. വസന്തകുമാരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ജോളി കാട്ടുവിള അധ്യക്ഷത വഹിച്ചു. നീർത്തട മാസ്​റ്റർ പ്ലാൻ പ്രകാശനം ബ്ലോക്ക് വൈസ് പ്രസിഡൻറ്​ എം. അനിൽകുമാർ നിർവഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ സി. ഷൈലജ അനുമോദിച്ചു. ബ്ലോക്ക് ​െഡവലപ്മൻെറ്​ ഓഫിസർ ആർ. അബു സ്വാഗതവും ജി.ഇ.ഒ കെ.വി. വിനീത് നന്ദിയും പറഞ്ഞു. ഓൺലൈൻ സംവാദം ഇരിക്കൂർ: ന്യൂ ഇന്ത്യ ഡിബേറ്റ് ക്ലബ്, വോയ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ വിദ്യാർഥികൾക്ക്​ ഓൺലൈൻ സംവാദ മത്സരം നടത്തി. ചീഫ് കോഒാഡിനേറ്റർ പി.കെ. സാബിത് നേതൃത്വം നൽകി. കെ.സി. ജോസഫ് എം.എൽ.എ, ചലച്ചിത്ര താരം ലക്ഷ്മി പ്രിയ എന്നിവർ വിജയികളെ അനുമോദിച്ചു. സൂരജ് പി. നായർ അധ്യക്ഷത വഹിച്ചു. അദ്വൈത് പി. സജീവൻ, കെ. ദിൽഷാദ് എന്നിവർ മത്സരം നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.