ഉടുമ്പിനെ കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ

തളിപ്പറമ്പ്: ഉടുമ്പിനെ കൊന്ന് ഇറച്ചിയാക്കിയ രണ്ടുപേർ റിമാൻഡിൽ. പന്നിയൂരിലെ പുതിയപുരയിൽ ഉണ്ണികൃഷ്ണൻ, കരിമ്പത്തെ കോളിയാട്ട് വളപ്പിൽ ബാബു എന്നിവരെയാണ് വനം വകുപ്പ് റേഞ്ച് ഓഫിസർ കെ.വി. ജയപ്രകാശ് അറസ്​റ്റ്​ ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണ​ൻെറ വീട്ടിൽ നിന്ന്​ ഉടുമ്പി​ൻെറ തലയും ഇറച്ചിയും വനം വകുപ്പ് അധികൃതർ പിടികൂടി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.