റോഡ് പ്രവൃത്തിക്കിടെ വൻ ഗുഹ; ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ചു

ഇരിട്ടി: റോഡ്‌ പ്രവൃത്തിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഗുഹ കണ്ടെത്തി. ഉളിക്കൽ കോളിത്തട്ട് റോഡിൽ കേയാപറമ്പിലാണ് ഗുഹ കണ്ടെത്തിയത്. ഇതേത്തുടർന്ന് സമീപത്തെ രണ്ട്​ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഉളിക്കൽ - അറബി - കോളിത്തട്ട് റോഡ് നവീകരണ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വൻ ഗുഹ കണ്ടെത്തിയത്. പല ദിശയിലേക്കും ആഴത്തിലുള്ള ഗർത്തങ്ങൾ കണ്ടെത്തിയതിനാൽ ഗുഹക്ക് മുകളിലായി പണികഴിപ്പിച്ച രണ്ട്​ വീടുകളിലെ കുടുംബങ്ങളോട്​ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി. ഗുഹ കണ്ടെത്തിയ സ്ഥലം ചെങ്കൽപാറ നിറഞ്ഞ പ്രദേശമാണ്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിച്ചേർന്നത്. ഇതുവഴിയുള്ള ഗതാഗതം പൊതുമരാമത്തും പൊലീസും ഫയർഫോഴ്സും ചേർന്ന് താൽക്കാലികമായി അടച്ചു. സംഭവത്തെത്തുടർന്ന് ജിയോളജി വകുപ്പും ഫയർ ആൻഡ് റെസ്‌ക്യൂ അധികൃതരും കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.