സംസ്ഥാന പാതയിൽ വെള്ളക്കെട്ട്

ikr roadil vellam ഇരിക്കൂറിൽ പട്ടീൽ രാജീവ് ഗാന്ധി നഗറിൽ സംസ്ഥാന പാതയിലൂടെ വെള്ളം ഒഴുകുന്നു ഇരിക്കൂർ: പട്ടീൽകുന്നിൽ ചെരിവുകളിൽനിന്ന്​ ശക്തിയായി ഒലിച്ചെത്തുന്ന ഉറവ വെള്ളം ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ രാജീവ് ഗാന്ധി നഗറിൽ നിറഞ്ഞൊഴുകുന്നതിനാൽ യാത്രക്കാർക്ക് ദുരിതമാവുന്നു. സംസ്ഥാന പാതയിൽ ഓവുചാലില്ലാത്തതിനാൽ പാതയിലൂടെ വെള്ളം ഒഴുകുകയാണ്. ഇവിടെ സംസ്ഥാന പാതയിൽ കലുങ്ക് ഉണ്ടെങ്കിലും ആ ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞതിനാലാണ് വെള്ളം റോഡിലൂടെ ഏറെ ദൂരം ഒഴുകുന്നത്. നിലവിലെ പഴയ കലുങ്ക് തുറന്നുകൊടുക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്നാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.