കതിരൂർ ഗവ.വി.എച്ച്.എസ്.എസ് @ ൈഹടെക്

തലശ്ശേരി: കതിരൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂൾ രാജ്യാന്തര നിലവാരത്തിലേക്ക്. കളരിയുടെ അങ്കത്തട്ടായ കതിരൂരിൽ തലയെടുപ്പുള്ള ഇൗ വിദ്യാലയത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി യാഥാർഥ്യമായി. പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കളരിയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം കൂടിയാണിത്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആർട്ട് ഗാലറിയും ഓപൺ ക്ലാസ് റൂമും സവിശേഷതയാണ്. എല്ലാ ക്ലാസ് മുറികളിലും ഇൻറർനെറ്റ് ലഭ്യമാണ്​. പരിസ്ഥിതി സൗഹൃദ വിശ്രമകേന്ദ്രവും ഉണ്ട്. വൈവിധ്യങ്ങളായ ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് കാമ്പസ്. മികച്ച ഹരിതവിദ്യാലയം, ശുചിത്വ വിദ്യാലയം, മികച്ച പി.ടി.എ തുടങ്ങി സംസ്ഥാനതലത്തിലുൾ​െപ്പടെ നിരവധി ബഹുമതികൾ വിദ്യാലയം നേടിയിട്ടുണ്ട്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ് സ്​കൂളിലെ അടൽ ടിങ്കറിങ് ലാബ്​, ബയോഗ്യാസ് പ്ലാൻറ്, കരിയർ ഗൈഡൻസ്, സമ്പൂർണ ഹൈടെക് ക്ലാസുകൾ, ഭക്ഷണശാല, വിശാലമായ കളിസ്ഥലം, ശാസ്ത്രപോഷണി ലാബുകൾ, ലൈബ്രറി, അസാപ് സൻെറർ, സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, ഒാപൺ ക്ലാസ് റൂം, കിണർ റീചാർജിങ്, മാലിന്യ സംസ്​കരണം എന്നിങ്ങനെയുളള സൗകര്യങ്ങളുമുണ്ട്​. ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയിൽ മലബാർ ഡിസ്ട്രിക്റ്റ്​ ബോർഡ് സെക്കൻഡറി സ്​കൂളായാണ്​ തുടക്കം കുറിച്ചത്​. വളരെക്കാലം തലശ്ശേരിക്കും കുടകിനും ഇടയിൽ പ്രവർത്തിച്ച ഏക ഹൈസ്​കൂൾ ആയിരുന്നു ഇത്​. വയനാട്, ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽനിന്നുള്ള കുട്ടികൾ പഠിക്കാനെത്തിയിരുന്നു. ഹൈസ്​കൂളിനും ഹയർ സെക്കൻഡറിക്കും വൊക്കേഷനൽ ഹയർ സെക്കൻഡറിക്കുമായി വെവ്വേറെ ഫിസിക്​സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി.എച്ച്.എസ്.ഇക്ക് അഗ്രികൾചർ, എം.ആർ.ഡി.എ, എം.ആർ.ആർ.ടി.വി ലാബുകളും ഇവിടെയുണ്ട്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച അഞ്ചരക്കോടി രൂപയുടെ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. മന്ത്രി ടി.എം. തോമസ് െഎസക് മുഖ്യപ്രഭാഷണം നടത്തും. എ.എൻ. ഷംസീർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. സി.സി ടി.വി കാമറ സിച്ചോൺ കർമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.