ആനിരാജക്കെതിരെ കള്ളക്കേസ്​: പ്രകടനം നടത്തി

ഇരിട്ടി: സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ്​ അംഗവും മഹിള ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമായ ആനി രാജയെ ഡൽഹി കലാപത്തി​ൻെറ പേരിൽ കള്ളക്കേസെടുത്ത് പ്രതിയാക്കി കുറ്റപത്രം തയാറാക്കി ജയിലിലടക്കാനുള്ള ഡൽഹി പൊലീസി​ൻെറ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ ആറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.ടി. ജോസ്, എം.കെ. ശശി, ലോക്കൽ സെക്രട്ടറി ശങ്കർ സ്​റ്റാലിൻ, മഹിള സംഘം ഇരിട്ടി മണ്ഡലം പ്രസിഡൻറ്​ ദേവിക കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.