പിലാത്തറ ഇന്‍ഡോര്‍ സ്​റ്റേഡിയം മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

പിലാത്തറ: ദേശീയ നിലവാരത്തില്‍ നിര്‍മിച്ച പിലാത്തറ ഇന്‍ഡോര്‍ സ്​റ്റേഡിയം തിങ്കളാഴ്​ച രാവിലെ 10ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കായികപ്രേമികളുടെയും ജനങ്ങളുടെയും ഏറെ കാലത്തെ ആഗ്രഹമായ പിലാത്തറ സ്​റ്റേഡിയം ടി.വി. രാജേഷ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്​ ഒരു കോടിയും സംസ്ഥാന സര്‍ക്കാർ വിഹിതമായ 1.82 കോടി രൂപയും വിനിയോഗിച്ചാണ് യാഥാർഥ്യമാക്കിയത്. ചടങ്ങിൽ കായിക മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. ടി.വി. രാജേഷ് എം.എൽ.എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.