കാർഷിക ബിൽ​; കർണാടക ബന്ദിന്​ കൂടുതൽ പിന്തുണ

വിരാജ്​പേട്ട: കർഷകദ്രോഹ ബില്ലിനെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്​ത കർണാടക ബന്ദിന്​ പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്ത്​. മടിക്കേരിയിലെ ഗാന്ധി മൈതാനിയിൽ ചേർന്ന വിവിധ സംഘടന നേതാക്കൾ ബന്ദ്​ വിജയിപ്പിക്കാൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ബന്ദി​ൻെറ ഭാഗമായി വ്യാപാര സ്​ഥാപനങ്ങൾ സ്വയംപ്രേരിതമായി അടച്ചിടാൻ ജില്ല ചേംബർ ഒാഫ്​ കോമേഴ്​സ്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​. ജില്ലയിൽ സ്വകാര്യ ബസുകൾ, ഒാ​േട്ടാറിക്ഷകൾ, ടാക്​സികൾ എന്നിവ നിരത്തിലിറങ്ങില്ല. കർണാടക രക്ഷണ വേദികെ, ജനതാദൾ, കർണാടക റൈത സംഘ, കോൺ​ഗ്രസ്​, സി.പി.എം, സി.പി.​െഎ, എസ്​.ഡി.പി.​െഎ, വെൽഫെയർ പാർട്ടി, ദലിത്​ സംഘടനകൾ ഉൾപ്പെട്ട സഖ്യമാണ്​ ബന്ദി​ൻെറ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്​. മടിക്കേരിയിലെ ജനറൽ തിമ്മയ്യ സർക്കിളിൽ പ്രതിഷേധ സംഗമം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.