കോൺഗ്രസ് ധർണ

പയ്യന്നൂർ: കേന്ദ്ര സർക്കാറി​ൻെറ കാർഷിക ബില്ലിനെതിരെ കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതമംഗലം പോസ്​റ്റ് ​ഒാഫിസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി മെംബർ എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജവഹർ ബാൽമഞ്ച് ജില്ല കോഒാഡിനേറ്റർ എൻ.വി. രാധാകൃഷ്ണൻ, വി.പി. നാരായണൻ, വി.പി. ഗോവിന്ദൻ, പി.പി. രാജീവൻ, സി.വി. നാരായണൻ, വി. വാസുദേവൻ നമ്പൂതിരി, അക്ഷയ് പറവൂർ എന്നിവർ സംസാരിച്ചു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിമംഗലം പോസ്​റ്റ് ​ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡൻറ് കെ. വിജയ​ൻെറ അധ്യക്ഷതയിൽ കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.പി. കരുണാകരൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി. സതീഷ് കുമാർ, എം.കെ. ബാലൻ, ടി.വി. കുമാരൻ, കെ. ഷിജു, കെ. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.