Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTകോൺഗ്രസ് ധർണ
text_fieldsbookmark_border
പയ്യന്നൂർ: കേന്ദ്ര സർക്കാറിൻെറ കാർഷിക ബില്ലിനെതിരെ കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാതമംഗലം പോസ്റ്റ് ഒാഫിസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി മെംബർ എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.പി. ജനാർദനൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജവഹർ ബാൽമഞ്ച് ജില്ല കോഒാഡിനേറ്റർ എൻ.വി. രാധാകൃഷ്ണൻ, വി.പി. നാരായണൻ, വി.പി. ഗോവിന്ദൻ, പി.പി. രാജീവൻ, സി.വി. നാരായണൻ, വി. വാസുദേവൻ നമ്പൂതിരി, അക്ഷയ് പറവൂർ എന്നിവർ സംസാരിച്ചു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞിമംഗലം പോസ്റ്റ് ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം പ്രസിഡൻറ് കെ. വിജയൻെറ അധ്യക്ഷതയിൽ കോൺഗ്രസ് മാടായി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.പി. കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.വി. സതീഷ് കുമാർ, എം.കെ. ബാലൻ, ടി.വി. കുമാരൻ, കെ. ഷിജു, കെ. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story