വിദ്യാരംഗം ഉദ്ഘാടനം

ചൊക്ലി: ചൊക്ലി യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മുൻ ജില്ല കലാതിലകം ശ്രുതി എസ്. ബാബു നിർവഹിച്ചു. പ്രധാനാധ്യാപകൻ വി.പി. സഞ്ജീവൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കെ. സുനിൽകുമാർ, ശ്യാം കൃഷ്ണ, അജന്യ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി. ആദരിച്ചു ചൊക്ലി: സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ചേലക്കാട് മുഹമ്മദ് മുസ്​ലിയാരെ ചൊക്ലി എം.ടി.എം വാഫി കോളജ് വിദ്യാർഥി യൂനിയൻ (സദാദ്) ആദരിച്ചു. പ്രിൻസിപ്പൽ സി.പി. അബ്​ദുറസാഖ് വാഫി ഫൈസി സ്നേഹോപഹാരം നൽകി. കോളജ് മാനേജർ കെ. നൗഫൽ മൗലവി, പി.ടി.എ പ്രതിനിധി കുഞ്ഞബ്​ദുല്ല മാസ്​റ്റർ, യൂനിയൻ ചെയർമാൻ മിൻഹാജ് തങ്ങൾ, സെക്രട്ടറി അമീൻ അഹ്‌മദ്‌, യൂനിയൻ നേതാക്കളായ മുഹമ്മദ് അൽത്താഫ് തിരുവള്ളൂർ, ഖൈസ് കാപ്പാട്, ശാക്കിർ വെങ്ങളം, അസീസ് പയ്യന്നൂർ, നിസാം തട്ടുമ്മൽ, ഹാഫിള് റിസാൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.