ഐ.എൻ.എൽ പ്രതിഷേധ സംഗമം

കണ്ണൂർ: നിലവിലെ രാഷ്​ട്രീയ സന്തുലനം തെറ്റിക്കാൻ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കൂട്ടായ ശ്രമങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനത ചെറുത്തുതോൽപിക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. 'കോലീബി' സഖ്യത്തി‍ൻെറ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹ്മൂദ് പറക്കാട്ട്, താജുദ്ദീൻ മട്ടന്നൂർ, കെ.പി. യൂസുഫ്, റഹീം തുറങ്ങൽ, കോർപറേഷൻ കൗൺസിലർ അഷ്റഫ്, ഡി. മുനീർ തുടങ്ങിയവർ സംസാരിച്ചു. കാൽടെക്സിൽനിന്ന് തുടങ്ങിയ പ്രകടനത്തിന് പി.കെ. മൂസ, വി.കെ. ഉമ്മർ കുട്ടി, അസ്​ലം പിലാക്കീൽ, ഹമീദ് ചെങ്ങളായി, വി.പി. മുസ്തഫ, അശ്റഫ് പഴഞ്ചിറ, ശംസുദ്ദീൻ പുതിയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.