പയ്യന്നൂരിൽ ലൈഫ‌് മിഷൻ ഫ്ലാറ്റ‌് സമുച്ചയ നിർമാണത്തിന് തുടക്കം

പയ്യന്നൂർ: ലൈഫ‌് മിഷൻ പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിലെ കോറോത്ത‌് നിർമിക്കുന്ന ഫ്ലാറ്റ‌് സമുച്ചയത്തി​ൻെറ നിർമാണോദ‌്ഘാടനം ‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.‌ സി. കൃഷ‌്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർവഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, മറ്റ് ജനപ്രതിനിധികൾ, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. കോറോം ഗവ. ഹയർസെക്കൻഡറി സ‌്കൂളിന‌് സമീപം റവന്യൂ വകുപ്പി​ൻെറ അധീനതയിലുള്ള 80 സൻെറ്​ സ്ഥലത്താണ‌് നാല‌് നിലകളിലായി 44 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ‌് നിർമിക്കുന്നത‌്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.