കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

പയ്യന്നൂർ: കാർഷിക മേഖലയെ കോർപറേറ്റ്​വത്​കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വിവിധ കാർഷിക, പരിസ്ഥിതി, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രകടനവും ബഹുജന കൂട്ടായ്മയും നടന്നു. ദേശീയ കർഷക ബന്ദിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. പയ്യന്നൂർ ഗാന്ധി പാർക്കിൽനിന്നാരംഭിച്ച ഐക്യദാർഢ്യ ജാഥ ക്വിറ്റിന്ത്യ സ്തൂപത്തിനുസമീപം സമാപിച്ചു. ബഹുജന കൂട്ടായ്മ മുതിർന്ന ജൈവകർഷകൻ എം.പി. കുഞ്ഞികൃഷ്ണൻ ആലക്കാട് ഉദ്​ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, സി.വി. ദയാനന്ദൻ, അത്തായി ബാലൻ, കെ. രാജീവ് കുമാർ, പി.എം. ബാലകൃഷ്ണൻ, പി.ടി. മനോജ്, സതീഷ് പൊതുവാൾ, പി. മുരളീധരൻ, കെ.പി. രാമചന്ദ്രൻ, പി.പി. രാജൻ, കെ.പി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.