പാലത്തായി പീഡനം: സർക്കാർ പ്രതിയുടെ കൂടെനിന്ന് ഒത്തുകളിച്ചു – എം.കെ. മുനീർ

പാനൂർ: സർക്കാർ തന്നെ പ്രതിയുടെ കൂടെനിന്ന് ഒത്തുകളിച്ച കേസാണ് പാലത്തായി പീഡനക്കേസെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. പീഡനത്തിനിരയായ വിദ്യാർഥിനിയുടെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യമേ സ്വീകരിച്ചത്. കുട്ടിയുടെ പേരിൽ കെട്ടുകഥകളാണ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയത്. പോക്​സോ ചുമത്താതെ മനഃപൂർവം പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് സ്വീകരിച്ചത്. വനിത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപിച്ചതും കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥ എഴുതി അട്ടിമറിച്ച കേസാണ് പാലത്തായി പീഡന സംഭവമെന്ന് അദ്ദേഹത്തി​ൻെറ കൂടെയുണ്ടായിരുന്ന കെ.എം. ഷാജി എം.എൽ.എ പ്രതികരിച്ചു. വളരെ തയാറെടുപ്പോടെ നടത്തിയ നാടകത്തി​ൻെറ ഭാഗമായാണ് കേസ് അട്ടിമറിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലത്തായിയിൽ നടത്തിയ ധർണ എം.കെ. മുനീർ ഉദ്​ഘാടനം ചെയ്​തു. സി.കെ. രവി അധ്യക്ഷത വഹിച്ചു. കുത്തുപറമ്പ് നിയോജക മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ് പി.കെ. അബ്​ദുല്ല, പാനൂർ മുനിസിപ്പൽ ചെയർപേഴ്സ​ൻ ഇ.കെ. സുവർണ, പാനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അശോകൻ മാസ്​റ്റർ, വി. നാസർ മാസ്​റ്റർ, പി.കെ. ഷാഹുൽ ഹമീദ്, കെ.പി. ഹാഷിം, സന്തോഷ് കണ്ണംവെള്ളി, കാട്ടൂർ മുഹമ്മദ്, ടി.ടി. രാജൻ, പ്രീത അശോകൻ, എം.പി. പ്രകാശൻ, എൻ. അലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.