പുതിയ കാര്‍ഷിക ബില്‍ കര്‍ഷക ദ്രോഹം -കര്‍ഷക കോണ്‍ഗ്രസ്​

ഉളിക്കല്‍: പുതിയ കാര്‍ഷിക പരിഷ്‌കരണ ബില്ലി​ൻെറ കോപ്പി കത്തിച്ച്​ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിക്കടവ് പോസ്​റ്റ്​ ഒാഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. മോദി സര്‍ക്കാര്‍ പാര്‍ലമൻെറില്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ കര്‍ഷകദ്രോഹ ബില്ലാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പൂമല പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.ഒ. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ജോജി വര്‍ഗീസ്, കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ജോയി പതാപറമ്പില്‍, എം.എം. മൈക്കിള്‍, മേഴ്‌സി തുരുത്തേല്‍, ബിനീഷ് ചെറിയാന്‍, ജോണ്‍ കാഞ്ഞിരത്താംകുന്നേല്‍, ജോണി കരിമ്പനയില്‍, പി.എം. മാത്യു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.