തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസ്​ പുതിയ കെട്ടിടം നാടിന്​ സമർപ്പിച്ചു

തളിപ്പറമ്പ്​: കോവിഡ് കാലത്ത് മുൻഗണന ക്രമത്തിലുള്ള പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ജയിംസ് മാത്യു എം.എൽ.എ പറഞ്ഞു. തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസ്​ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സംവിധാനമാണ് തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസിൽ ഒരുക്കിയതെന്നും എം.എൽ.എ പറഞ്ഞു. തളിപ്പറമ്പിലെ റവന്യൂ ഡിവിഷൻ ഓഫിസിന് മികച്ച കെട്ടിടം അനിവാര്യമാണ്. കൂടാതെ കോർട്ട് റോഡിൽ ഒരു ആരോഗ്യ സമുച്ചയം നിർമിക്കും. ഇതി​ൻെറ ടെൻഡർ നടപടി പൂർത്തിയായി. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി. ലത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ. രാജേഷ്, ഐ.വി. നാരായണൻ, സജി ഓതറ എന്നിവർ സംസാരിച്ചു. കേരള സ്​റ്റേറ്റ് കൺസ്ട്രക്​ഷൻ കോർപറേഷൻ റീജനൽ മാനേജർ പി.എസ്. റോയി റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല രജിസ്ട്രേഷൻ ഡി.ഐ.ജി എ.ജി. വേണുഗോപാൽ സ്വാഗതവും തളിപ്പറമ്പ് സബ് രജിസ്ട്രാർ എം. മോഹനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.