മാഹിയിൽ നാലു പേർക്ക് കോവിഡ്

മാഹി: മാഹിയിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ കോവിഡ് പോസിറ്റിവായ ഒരു ആരോഗ്യപ്രവർത്തക​ൻെറ പ്രാഥമിക സമ്പർക്കത്തിലുള്ള ഒരാൾക്ക് ഞായറാഴ്ച പരിശോധനയിൽ കോവിഡ് പോസിറ്റിവായി. മാഹി പാറക്കൽ കണ്ടെയ്ൻമൻെറ് സോണിനോടു ചേർന്നുള്ള ബഫർ സോണിൽ താമസിക്കുന്ന ഒരാൾക്കും ചെറുകല്ലായിൽ ടി.വി റിലേ സ്​റ്റേഷനു സമീപം താമസിക്കുന്ന മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചു. പള്ളൂർ കസ്തൂർബ ഗാന്ധി ഹൈസ്കൂളിനു സമീപം കഴിഞ്ഞ ദിവസം കോവിഡ് സ്​ഥിരീകരിച്ച്​ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളുടെ സമ്പർക്കത്തിൽപെട്ട ഒരാൾ പോസിറ്റിവായി. മാഹിയിൽ 213 ടെസ്​റ്റുകൾ നടത്തി. മാഹി ഗവ. ജനറൽ ആശുപത്രിയിൽ കോവിഡ് പോസിറ്റിവായി പ്രവേശിപ്പിച്ചിരുന്ന 16 പേരെ നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.