അഴിയൂരിൽ രണ്ടുപേർക്ക് കോവിഡ്

മാഹി: കഴിഞ്ഞ ദിവസം അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 65 പേർക്കായി നടത്തിയ ആർ.ടി പി.സി.ആർ ടെസ്​റ്റിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ബാങ്കിലെ ഹെൽപറായ കോറോത്ത് റോഡിലെ അഞ്ചാം വാർഡിലെ 44 വയസ്സുള്ള പുരുഷനും ചോമ്പാൽ ഹാർബറിലെ 30 വയസ്സുള്ള യുവാവിനുമാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. സമ്പർക്ക പട്ടികയിലുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.