ഉളിയിൽ സബ്‌ രജിസ്​ട്രാർ ഓഫിസിന്​ കെട്ടിടമൊരുങ്ങുന്നു

മൂന്ന്​ നില ഓഫിസ് കെട്ടിട നിർമാണത്തിനായി 1.20 കോടി രൂപയാണ് അനുവദിച്ചത് ഇരിട്ടി: ഉളിയിൽ സബ്‌രജിസ്ട്രാർ ഓഫിസ് കെട്ടിടം നിർമാണ പ്രവൃത്തി കീഴൂരിൽ പുരോഗമിക്കുന്നു. ലോക്ഡൗണിനെ തുടർന്ന് പാതിവഴിയിൽ നിലച്ച നിർമാണ പ്രവൃത്തിയാണ് വീണ്ടും പുനരാരംഭിച്ചത്. വാഹന പാർക്കിങ്​ സൗകര്യമുൾപ്പെടെ മൂന്ന്​ നില ഓഫിസ് കെട്ടിട നിർമാണത്തിനായി 1.20 കോടി രൂപയാണ് അനുവദിച്ചത്. അപകടാവസ്​ഥയിലായ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് രജിസ്ട്രാർ ഓഫിസ് കീഴൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 38 വർഷം മുമ്പ്​​ പണിത നിലവിലുള്ള കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് അപകടഭീഷണിയിലായതിനാലാണ് പൊളിച്ചുമാറ്റാൻ തീരുമാനമായത്. തലശ്ശേരി-വളവുപാറ റോഡിന് അഭിമുഖമായി വകുപ്പിന് സ്വന്തമായി 25 സൻെറ്​ സ്ഥലമുണ്ടെങ്കിലും ആറുസൻെറ്​ സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ഭൂമിക്കടിയിലെന്ന നിലയിലായിരുന്നു പഴയ കെട്ടിടം. സംസ്ഥാനത്തെ 54 സർക്കാർ കെട്ടിടങ്ങൾ കിഫ്ബി സഹായത്തോടെ പുനർനിർമിക്കുന്ന പദ്ധതിയിലാണ് ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസും ഉൾപ്പെടുത്തിയത്. 2020 ഡിസംബറിൽ പണി പൂർത്തീകരിച്ച് കെട്ടിടം കൈമാറാനായിരുന്നു കരാർ വ്യവസ്ഥയെങ്കിലും പലവിധ കാരണങ്ങളാൽ പ്രവൃത്തി നീണ്ടുപോയി. മാർച്ച് 30നകം പുതിയ ഓഫിസ് പ്രവർത്തനത്തിനായി വിട്ടു നൽകാനുള്ള ലക്ഷ്യത്തോടെയാണ് കെട്ടിട നിർമാണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.