എടാട്ട് വള്ളുവ കോളനി വികസനത്തിന് അര​േക്കാടി

പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ പ്രവൃത്തിക്ക്​ സംസ്ഥാന സർക്കാർ അംഗീകാരം നൽകി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 30ലധികം പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതാണ് പദ്ധതി. കോളനിയിലേക്കുള്ള റോഡ് നവീകരണം, കമ്യൂണിറ്റി ഹാൾ നിർമാണം, വരുമാനദായക പദ്ധതി തുടങ്ങിയവ നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി കോളനി നിവാസികളുടെ യോഗം ചേർന്ന് നിരീക്ഷണ കമ്മിറ്റിക്ക് രൂപം നൽകും. കണ്ണൂർ നിർമിതി കേന്ദ്രമാണ് പദ്ധതി ഏറ്റെടുത്തത്. ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ ദേവദാസൻ പദ്ധതി വിശദീകരിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ്​ എം. കുഞ്ഞിരാമൻ, കണ്ണൂർ അസി. പ്രോജക്ട് എൻജിനീയർ കെ. രാമചന്ദ്രൻ, ഇ.വി. നാരായണൻ, വി.ടി. അമ്പു, വിജയൻ അടുക്കാടൻ, കെ.പി. മോഹനൻ, പി. ഇന്ദിര, വൈ.വി. സുഭാഷ്, കെ.പി. വത്സൻ, പി.പി. ബാബു, പ്രമോട്ടർ സുഷമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.