തില്ലങ്കേരിയില്‍ ജാഗ്രത നിർദേശം; കീഴല്ലൂരിൽ പരിശോധനയില്‍ ആശ്വാസം

തില്ലങ്കേരി: തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ സമ്പര്‍ക്കംവഴി നാലുപേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്കന്‍പൊയില്‍, കാരക്കുന്ന്, വാഴക്കാല്‍, കാവുമ്പടി മേഖലയിലുള്ളവര്‍ ജാഗ്രത തുടരണമെന്ന് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് അറിയിച്ചു. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സമൂഹവ്യാപനം ശ്രദ്ധയിൽപെട്ടതിനാല്‍ ബുധനാഴ്ച എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ 130 പേര്‍ക്ക്​ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ അഞ്ച​ുപേര്‍ക്ക്​ മാത്രം രോഗലക്ഷണങ്ങള്‍ കണ്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. രാജന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.