മോേട്ടാർ വകുപ്പ്​ ജീവനക്കാർ പണിമുടക്കി

കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക ജീവനക്കാർ സൂചന പണിമുടക്ക്​ നടത്തി. കേരള മോേട്ടാർ വെഹിക്കിൾസ്​ ഡിപാർട്ട്​മൻെറ്​ ​ഗസറ്റഡ്​ ഒാഫിസേഴ്​സ്​ അസോസിയേഷൻ, കേരള അസി. മോേട്ടാൾ വെഹിക്കിൾസ്​ ഇൻസ്​പെക്​ടേഴ്​സ്​ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ്​ പണിമുടക്ക്​ നടത്തിയത്​. അനർഹ പ്രമോഷൻ തടയുക, സേഫ്​ കേരള പദ്ധതിക്ക്​ അടിസ്​ഥാന സൗകര്യം ഒരുക്കുക, മോേട്ടാർ വാഹന വകുപ്പ്​ സ്വകാര്യവത്​കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പണിമുടക്കിയ ജീവനക്കാർ സിവിൽ സ്​റ്റേഷൻ പരിസരത്ത്​ മാർച്ച്​ നടത്തി. ആർ.ടി.ഒ ഇ.എസ്​. ഉണ്ണികൃഷ്​ണൻ, മോേട്ടാർ വെഹിക്കിൾ ഇൻസ്​പെക്​ടർമാരായ എൻ.ആർ. റിജിൻ, ബാബുരാജ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.