ഓസോൺ ദിനത്തിലൊരു ഔഷധത്തോട്ടം

പയ്യന്നൂർ: ഓസോൺ ദിനത്തിൽ ഔഷധത്തോട്ടമൊരുക്കി വിദ്യാർഥികൾ. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ്, ജെ.ആർ.സി, സ്കൗട്ട് എന്നിവയുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വീടുകളിലും വിദ്യാലയത്തിലും തോട്ടം നിർമിച്ച് ഓസോൺ ദിനാചരണം നടത്തിയത്. കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടെ സഹകരണത്തോടെ 300 ഔഷധസസ്യ തൈകൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു. സ്കൂളിലും വിദ്യാർഥികളുടെ വീടുകളിലും ഔഷധസസ്യങ്ങൾ നടുകയാണ് ലക്ഷ്യം. കൂടാതെ കുട്ടികൾക്ക് അടുക്കളത്തോട്ടം നിർമിക്കാനുള്ള പച്ചക്കറി വിത്തും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.സി. സതീശൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രാജമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. മനോജ് ​െകെപ്രത്ത്, ലതീഷ് പുതിയടത്ത്, എം. രവി, എം. സുധിഷ, എ. സുബൈർ, ലിജോ വർഗീസ് എന്നിവർ പങ്കെടുത്തു. കൂടാതെ വിദ്യാർഥികൾക്ക് ഓൺലൈനായി 'ഞാൻ ഓസോൺ' എന്ന വിഷയത്തിൽ കത്തെഴുത്തും പോസ്​റ്റർ രചനയും സ്ലോഗൺ രചനയും നടത്തി. ചടങ്ങിൽ 1989 ബാച്ച് എസ്.എസ്.എൽ.സി പൂർവവിദ്യാർഥി കൂട്ടായ്മ മൂന്ന് മൊബൈൽ ഫോണുകൾ, ആവശ്യമുള്ള വിദ്യാർഥികൾക്ക് നൽകാൻ ഏൽപിച്ചു. പൂർവവിദ്യാർഥികളായ പി.വി.പി. രാജേഷ്, എ. അമീർ, എം.ടി. ബാബു എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.