അറസ്​റ്റിലായ പ്രതിക്ക് കോവിഡ്; പൊലീസുകാർ ക്വാറൻറീനിൽ

കൂത്തുപറമ്പ്: കൂത്തുപറമ്പ്​ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെയുള്ള നാല് പൊലീസുകാർ ക്വാറൻറീനിലായി. അറസ്​റ്റുചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പൊലീസുകാർ ക്വാറൻറീനിലായത്. മൂന്നാഴ്ച മുമ്പ്​ മാങ്ങാട്ടിടം ആമ്പിലാട്ട്​ വീടിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അറസ്​റ്റിലായ പ്രതിയെ കഴിഞ്ഞദിവസം പരിശോധനക്ക് വിധേയമാക്കിയപ്പോൾ കോവിഡ് സ്​ഥിരീകരിക്കുകയായിരുന്നു. തുടർന്ന്​ നാല് പൊലീസുകാരോട് ക്വാറൻറീനിലേക്ക് മാറാൻ നിർദേശം നൽകുകയായിരുന്നു. ആരോഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ പൊലീസ് സ്​റ്റേഷനും പരിസരവും അണുവിമുക്തമാക്കി. കോടതി റിമാൻഡ്​ ചെയ്ത പ്രതിയെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.