കോവിഡ്​ രോഗിയുടെ ഖബറടക്കത്തെ ചൊല്ലി തർക്കം

മുഴപ്പിലങ്ങാട്: കോവിഡ്​ രോഗിയുടെ മൃതദേഹ ഖബറടക്കം സംബന്ധിച്ച്​ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം. കഴിഞ്ഞദിവസം മരിച്ച കുളംബസാർ സ്വദേശി 68കാര​ൻെറ ഖബറടക്കത്തെ ചൊല്ലിയാണ്​ തർക്കം. എടക്കാട് മണപ്പുറം ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ മൃതദേഹം മറവു ചെയ്യാനെത്തിയ ആരോഗ്യ പ്രവർത്തകർക്കും പഞ്ചായത്ത് വളൻറിയർമാർക്കുമെതിരെ കൈയേറ്റ ശ്രമമുണ്ടായെന്ന്​ മുഴപ്പിലങ്ങാട്​ പഞ്ചായത്ത്​ അധികൃതർ പറയുന്നു. പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതേസമയം, സി.പി.എം രാഷ്​ട്രീയം കളിച്ചതാണ് പ്രശ്നത്തിനു കാരണമെന്നാണ്​ എസ്.ഡി.പി.ഐയുടെ വിശദീകരണം. മരിച്ച വ്യക്തിയുടെ കുടുംബത്തി​ൻെറ അഭ്യർഥന മാനിച്ച് എസ്.ഡി.പി.ഐ പ്രവർത്തകരും നാട്ടുകാരും രാത്രിതന്നെ ഖബർ കുഴിക്കാനെത്തുകയും ഖബർ പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ വന്ന സി.പി.എമ്മുകാർ ഖബറടക്ക ചടങ്ങുകൾ ഏ​റ്റെടുക്കുകയായിരുന്നു. പഞ്ചായത്ത്​വക പി.പി.ഇ കിറ്റും മറ്റും അവർക്ക്​ നൽകി അധികൃതർ അതിന്​ കൂട്ടുനിൽക്കുകയുമാണ്​ ചെയ്​തത്​. അതു ചോദ്യം ചെയ്യുക മാത്രമാണ്​ ഉണ്ടായതെന്നും എസ്​.ഡി.പി.ഐക്കാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.