പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം; വനാതിർത്തിയിലെ ജനങ്ങളിൽ ആശങ്ക

കൊട്ടിയൂർ വന്യജീവിസങ്കേതത്തിന് ചുറ്റുമായി 12.91 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയാകുക കൊട്ടിയൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കിയതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലെ ജനങ്ങളിൽ ആശങ്കയേറി. കൊട്ടിയൂർ വന്യജീവിസങ്കേതത്തിന് ചുറ്റുമായി മൊത്തം 12.91 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയാകുക. കേളകം, കൊട്ടിയൂർ വില്ലേജ് പരിധിയിൽ ഒരു കിലോമീറ്റർ പ്രദേശമാണ് ജനവാസ മേഖലയിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി നൂറു കണക്കിന് വീടുകളെ നേരിട്ടും ആയിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കുന്ന പ്രഖ്യാപനത്തിൽ പ്രദേശവാസികൾക്കനുകൂലമായി മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ആറളം വന്യജീവി സങ്കേതം പരിധിയിൽ ജനവാസ കേന്ദ്രങ്ങളിൽ 100 മീറ്റർ വീതി മാത്രമാണ് എടുത്തിട്ടുള്ളതെങ്കിൽ കൊട്ടിയൂർ സങ്കേതത്തിൽ ഒരു കിലോമീറ്റർ ആണ് ബഫർ സോൺ. കൊട്ടിയൂർ പഞ്ചായത്തിലെ നൂറിലധികം ആദിവാസി കുടുംബങ്ങളെ പ്രഖ്യാപനം പ്രതികൂലമായി ബാധിക്കും. മേലേ പാൽച്ചുരം മുതൽ താഴേ അമ്പായത്തോട് വരെ ബാവലിപ്പുഴ അതിർത്തിയായി വരുന്ന 4.26 കി.മീ. വനഭാഗത്തിന് ഒരു കിലോമീറ്റർ വീതിയിൽ ആണ് പരിസ്ഥിതി ലോല മേഖല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.