വ്യാപാരികൾക്ക്​ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം -മർച്ചൻറ്​സ് ചേംബർ

കണ്ണൂർ: വ്യാപാരരംഗത്തും ഉൽപാദന മേഖലയിലുമുണ്ടായ ഇടിവ് പരിഹരിക്കാൻ സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന്​ കണ്ണൂർ കോർപറേഷൻ മർച്ചൻറ്​സ് ചേംബർ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. അടച്ചിടൽ കാരണം വ്യാപാരി സമൂഹം രൂക്ഷമായ പ്രതിസന്ധിയിലാണ്​. കറൻറ്​ ചാർജ്​ വർധനയും ജി.എസ്​.ടി സംബന്ധമായ പ്രശ്നങ്ങളുമൊക്കെ വ്യാപാരികൾക്ക്​ കൂനിന്മേൽ കുരു എന്ന അവസ്​ഥയാണ്​. സർക്കാർ സംവിധാനം ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ കർഷക ആത്മഹത്യ പോലുള്ള പ്രശ്നങ്ങൾ വ്യാപാരി സമൂഹത്തിലും ഉണ്ടാകുമെന്ന്​ ​േയാഗം വിലയിരുത്തി. ചെയർമാൻ അപ്പോളോ അബ്​ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.എം.വി. മൊയ്തു, വി. മുനീർ, ഷുഹൈബ് മുഹമ്മദ്, സുരേന്ദ്രൻ, സി.എച്ച്​. അൻസാരി, മുഹമ്മദ് മമ്പറം, സതീശൻ വാരം, എം.കെ. നിസാർ, ഷഫ്‌നാസ്, സാജിദ് എസിക, എം.ആർ. നൗഷാദ്, ബാസിത് എന്നിവർ സംസാരിച്ചു. എം.എ.കെ. ആസാദ് സ്വാഗതവും പി.വി. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.