മാടായിപ്പാറക്ക് സുരക്ഷയായി സംരക്ഷണ സേന

പഴയങ്ങാടി: മാടായിപ്പാറ കൈയേറ്റവും മലിനീകരണവും തടയുന്നതിന് ഡി.വൈ.എഫ്.ഐ സംരക്ഷണ സേന രൂപവത്​കരിച്ചു. ഗ്രീൻ മാടായിപ്പാറ, സേവ് മാടായിപ്പാറ സന്ദേശത്തിലധിഷ്ഠിതമായാണ് സേന രൂപവത്​കരിച്ചത്‌. സംരക്ഷണ സേനയുടെ പ്രഖ്യാപനവും വളൻറിയർ ബാഡ്ജ് വിതരണവും ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. അത്യപൂർവ ജന്തുക്കളുടെ ആവാസകേന്ദ്രമായ മാടായിപ്പാറ ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചതായി എം.എൽ.എ അറിയിച്ചു. ഇതി‍ൻെറ ഭാഗമായി ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് സർക്കാർ മാടായി പഞ്ചായത്തിനോട് അഭിപ്രായം തേടിയിരുന്നെങ്കിലും മറുപടി ലഭിക്കാത്തതാണ് പ്രഖ്യാപനം വൈകുന്നതിന് കാരണം. ഗാന്ധിജയന്തി ദിനത്തിൽ മാടായിപ്പാറയിലെ പ്ലാസ്​റ്റിക്കടക്കമുള്ള മാലിന്യം നീക്കം ചെയ്യാനും തീരുമാനിക്കും. സംരക്ഷണ സേന വിപുലീകരിക്കുന്നതിനായി പരിസ്ഥിതി സംഘടനകൾ, ക്ലബുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം വിളിക്കും. പൊലീസ് സഹകരണത്തോടെ പ്രതിദിന വളൻറിയർമാരെ നിയോഗിക്കും. കെ.കെ.ആർ. വെങ്ങര അധ്യക്ഷത വഹിച്ചു. പി. നാരായണൻ കുട്ടി, അഞ്ചില്ലത്ത് അബ്​ദുല്ല, വി. വിനോദ്, പി. ജനാർദനൻ, കെ.വി. സ​േന്താഷ്, വരുൺ ബാലകൃഷ്ണൻ, കെ.വി. ബൈജു, കിരൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. caption: മാടായിപ്പാറ സംരക്ഷണസേന വളൻറിയർമാർക്കുള്ള ബാഡ്ജ് ടി.വി. രാജേഷ് എം.എൽ.എ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.