കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് കാര്‍ഷി​േകാപകരണങ്ങള്‍ നല്‍കി

മട്ടന്നൂര്‍: കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസി​ൻെറ നേതൃത്വത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് കാര്‍ഷികോപകരണങ്ങള്‍ വിതരണംചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ കെ.കെ. ശ്രീദേവി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി പി.കെ. രമേശന്‍, എ. ഷീന എന്നിവര്‍ സംസാരിച്ചു. ഇരുപത് ഗ്രൂപ്പുകള്‍ക്കാണ് 5000 രൂപയുടെ ഉപകരണങ്ങളും വിത്തും ജൈവവളവും വിതരണം ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.