ഡോ. കെ.വി. ഫിലോമിന കെ.പി.സി.സി സെക്രട്ടറി

ശ്രീകണ്​ഠപുരം: ഡി.സി.സി സെക്രട്ടറിയും മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. കെ.വി. ഫിലോമിനയെ കെ.പി.സി.സി സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുൻ ജില്ല പഞ്ചായത്ത്​ അംഗവും ശ്രീകണ്​ഠപുരം എസ്.ഇ.എസ് കോളജ് മലയാള വിഭാഗം അധ്യാപികയുമായിരുന്നു. യു.ജി.സി വിദഗ്​ധ സമിതി അംഗമെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച്​ എട്ട്​ പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്​. ഗ്രന്ഥരചനക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. തലശ്ശേരി അതിരൂപത പാസ്​റ്ററൽ കൗൺസിൽ അംഗമാണ്. കണ്ണൂർ, കാസർകോട്​ ജില്ലകളിൽ നിന്നും കെ.പി.സി.സി ലിസ്​റ്റിലുൾപ്പെട്ട ഏക വനിതയും ഇവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.