എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ് ഷിജു ചെറുതാഴത്തിന്

കണ്ണൂര്‍: കേരള മീഡിയ അക്കാദമിയുടെ 2018ലെ മികച്ച ഹ്യൂമന്‍ ഇൻററസ്​റ്റ് സ്​റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ മാധ്യമ അവാര്‍ഡിന് ദീപിക കണ്ണൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ ഷിജു ചെറുതാഴം അര്‍ഹനായി. 2018 നവംബര്‍ 25ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച 'അച്ഛ​ൻെറ മകള്‍, മലയാളിയുടെ ഹെലൻ കെല്ലര്‍' എന്ന ഫീച്ചറിനാണ് അവാര്‍ഡ്്. അന്ധയും മൂകയും ബധിരയുമായിട്ടും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം നേടിയ സിഷ്ന എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഫീച്ചറിലെ പ്രതിപാദ്യം. ഡോ. സെബാസ്​റ്റ്യന്‍ പോള്‍, മാടവന ബാലകൃഷ്ണപ്പിള്ള, സരിത വര്‍മ എന്നിവരായിരുന്നു വിധിനിര്‍ണയ സമിതി അംഗങ്ങള്‍. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. പടം....shiju cheruthazham madhyama award... ഷിജു ചെറുതാഴം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.