തെരുവുവിളക്കുകൾ കത്തുന്നില്ല

ആലക്കോട്: ആലക്കോട് ടൗണിലെ തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ടൗൺ ഇരുട്ടിലും ജനം ദുരിതത്തിലുമായി. മെയിൻ സെൻട്രൽ ജങ്​ഷനിലെ ഹൈമാസ്​റ്റ്​ ലൈറ്റ് ഒഴികെയുള്ള മുഴുവൻ വഴിയോര വിളക്കുകളും നാളുകളായി കണ്ണടച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ നേരത്തെ അടക്കുന്നതോടെ സന്ധ്യ മയങ്ങുന്നതോടെ ടൗൺ ഇരുട്ടിലാണ്. ലിങ്ക് റോഡ്, പെരുനിലം റോഡ്, കുരിശുപള്ളി ജങ്​ഷൻ, ബസ്​സ്​റ്റാൻഡ്​ പരിസരം തുടങ്ങിയവയൊക്കെ ഇരുട്ടിലാണ്​. ഇതുമൂലം പൊതുജനം, ഓട്ടോ-ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, മറ്റു യാത്രക്കാർ എന്നിവരെല്ലാം ഏറെ ദുരിതത്തിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.