കടയടപ്പ് നയത്തിനെതിരെ വ്യാപാരികളുടെ വായ്​മൂടിക്കെട്ടി നിൽപുസമരം

ഇരിട്ടി: കോവിഡ് വ്യാപനത്തി​ൻെറ പേരിൽ ഇരിട്ടി നഗരത്തിലെ കടകൾ അനിശ്ചിതമായി അടച്ചിട്ട അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയർത്തി ചേംബർ ഓഫ് ഇരിട്ടി വായ്​മൂടിക്കെട്ടി നിൽപുസമരം നടത്തി. സാമൂഹിക അകലം പാലിച്ച് കറുപ്പ് കൊടിയേന്തി വായ്​ മൂടിക്കെട്ടി പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. കടയടപ്പ് നയം അവസാനിപ്പിക്കുക, കോവിഡ് ബാധിതരുള്ള പ്രദേശം മാത്രം മൈക്രോ കണ്ടെയ്‌ൻമൻെറ് സോണാക്കുക, വ്യാപാരികളെ ജീവിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇരിട്ടി പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് നടന്ന പ്രതിഷേധത്തിന് ചേംബർ ഓഫ് ഇരിട്ടി പ്രസിഡൻറ്​ പി. ഇസ്മായിൽ, വൈസ് പ്രസിഡൻറുമാരായ കെ.ടി. ജാഫർ, മാത്യു, ജന. സെക്രട്ടറി സാദിഖ് നാഷനൽ, ട്രഷറർ ശ്രീജിത്ത് വന്ദന, മറ്റു ഭാരവാഹികളായ റിയാസ് മാർക്ക്, റിച്ചാർഡ്, അസ്‌ലം, ജബ്ബാർ ഹാജി, കെ. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.